photo
പ്രൊഫ.കെ.എൻ.എസ് വർമ്മ മലയാളത്തിലേയ്ക്ക്പരിഭാഷപ്പെടുത്തിയ 'മഹാത്മാവിന്റെ മനസ്' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മന്ത്റി പി.പ്രസാദ് പ്രകാശനം ചെയ്യുന്നു. തിരുവനന്തപുരം കേരള ഗാന്ധി സ്മാരക നിധി ചെയർമാൻപ്രൊഫ.എൻ.രാധാകൃഷ്ണൻ,സെക്രട്ടറി ഡോ.എൻ.ഗോപാലകൃഷ്ണൻ , പ്രൊഫ.കെ.എൻ.എസ് വർമ്മ,എസ്.രമണി ഭായ്,പ്രൊഫ.ഡോ.ജി.വി.അപ്പുക്കുട്ടൻ നായർ എന്നിവർ സമീപം

ചേർത്തല : 'മഹാത്മാവിന്റെ മനസ്'എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രൊഫ.കെ.എൻ.എസ് വർമ്മ പുറത്തിറക്കി. ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച 600 പേജുള്ള പുസ്തകം മന്ത്റി പി.പ്രസാദ് പ്രകാശനം ചെയ്തു. ആർ.കെ.പ്രഭു,യു.ആർ.റാവു എന്നിവർ ചേർന്ന് എഴുതി പ്രസിദ്ധീകരിച്ച ദി മൈൻഡ് ഒഫ് മഹാത്മ എന്ന ഇംഗ്ലീഷ് പതിപ്പാണ് കെ.എൻ.എസ് വർമ്മ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്. ചേർത്തല കാട്ടുങ്കൽ കോവിലകത്ത് (ത്രിവേണി ) അംബാലിക നമ്പിഷ്ടാതിരിയുടെയും , നാരായണ കേരള വർമ്മ തമ്പാന്റെയും മകനായ കെ.എൻ.എസ് വർമ്മ 32 വർഷം വിവിധ കോളേജുകളിൽ അദ്ധ്യാപകനായിരുന്നു.നാടകങ്ങളിലും,കഥകളിയിലും കഴിവ് തെളിയിച്ചു. അന്തരിച്ച നടൻ ജഗന്നാഥവർമ്മ സഹോദരനാണ്.ഭാര്യ: എസ്.രമണീഭായി.മക്കൾ:ജ്യോത്സന വർമ്മ , ജ്യോതിഷ് വർമ്മ.