ചേർത്തല: വ്യാപാരിയെ മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാത്തതിലും ആക്ഷേപമുയർന്നിട്ടുണ്ട്. തടി വ്യാപാരി നഗരസഭ 27ാം വാർഡിൽ
കോയിക്കര വീട്ടിൽ ബിജു തോമസ്(50)നാണ് അക്രമത്തിൽ പരിക്കേറ്റത്. ഒന്നിന് രാത്രി അയൽവാസികളായ മൂന്ന് പേർ ചേർന്നാണ് ആക്രമിച്ചതെന്നും കഴുത്തെല്ലിന് തകരാറു പറ്റിയതിനാൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയുമാണ്.താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. അക്രമികൾക്കെതിരെ നടപടിയെടുക്കാത്തതിനാൽ ബന്ധുക്കൾ മുഖ്യമന്ത്റിക്കടക്കം പരാതി നൽകിയിട്ടുണ്ട്.