മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കുരട്ടിശ്ശേരി 1278-ാം നമ്പർ ശാഖയിൽ മാവേലിക്കര പിസൈസ് കണ്ണാശുപത്രി, എമിറേറ്റ്സ് ഡയഗണോസ്റ്റിക് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര, പ്രമേഹ, രക്തസമ്മർദ്ദ പരിശോധന ക്യാമ്പ് നടന്നു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുധാകരൻ സർഗം അദ്ധ്യക്ഷത വഹിച്ചു. ഡോ.ജിതിൻ ക്ലാസ് നടത്തി. നിയുക്ത യൂണിയൻ കമ്മിറ്റിയംഗം പ്രമോദ് കണ്ണാടിശ്ശേരി, ശാഖാ കമ്മിറ്റി അംഗങ്ങളായ ഭദ്രൻ, ഹരിദാസ് കിം കോട്ടേജ്, രഘുനാഥ്, ചന്ദ്രസേനൻ, ഓമന പുരുഷൻ, രാജൻ, സുഗതൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.എൻ തങ്കപ്പൻ സ്വാഗതവും, വൈസ് പ്രസിഡൻറ് വാസുദേവൻ നന്ദിയും പറഞ്ഞു.