 
ആലപ്പുഴ: നഗരത്തിലെ ലോഡ്ജിൽ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതികളായ രണ്ടുപേരെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാകൻ മനു വധക്കേസ് പ്രതികളായ പുന്നപ്ര പഞ്ചായത്ത് 16-ാം വാർഡ് വടക്കേയറ്റത്ത് വീട്ടിൽ പ്രവീൺ (30), 12-ാം വാർഡ് വടക്കേയറ്റത്ത് വീട്ടിൽ ആന്റണി സേവ്യർ (27) എന്നിവരെയാണ് സൗത്ത് എസ്.ഐ വി.ഡി.രജിരാജയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.