 
മാന്നാർ: മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ബി.ജെ.പിയിലേക്ക് എത്തിയവർക്ക് സ്വീകരണം നൽകി. ഇരമത്തൂർ വഴിയമ്പലം ജംഗ്ഷന് സമീപം നടന്ന സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ മേഖലാ പ്രസിഡൻറ് സുന്ദരേശൻ പിള്ള അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റു സതീഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപക സെൽ സംസ്ഥാന കൺവീനർ ജി.ജയദേവ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിനു രാജ്, കലാധരൻ കൈലാസം, സെക്രട്ടറി ശിവകുമാർ, ജില്ലാ കമ്മിറ്റിയംഗം ചെന്നിത്തല സദാശിവൻ പിള്ള എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം ശാന്തിനി, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ഗോപകുമാർ, മണിക്കുട്ടൻ ശിവശക്തി, സുരേഷ് പോളയിൽ, കിഴക്കൻ മേഖലാ ജനറൽ സെക്രട്ടറി ജയകുമാർ, ബൂത്ത് കൺവീനർ ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി.