മാന്നാർ : 611-ാം നമ്പർ കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്ക് 2021 -22 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്‌ ടു, എൻജിനീയറിംഗ്, എം.ബി.ബി.എസ് കോഴ്‌സുകളിൽ മികച്ച വിജയം നേടിയ, സഹകാരികളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബർ 10 വൈകിട്ട് 4നു മുമ്പ് ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ നൽകണം.