c
ഭിന്നശേഷിക്കാർക്കായുള്ള 'ചിറകുകൾ 2022 ' പി.പി. ചിത്തിരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സേവ് ദ ഫാമിലിയുടെയും ടീം നൻമയുടെയും നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ ചിറകുകൾ 2022 പരിപാടി സംഘടിപ്പിച്ചു. പി.പി ചിത്തിരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കെ. മുജീബ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രേവമ്മ ഷാജി, ജോഷ്വ ചാക്കോ, നൗഷാദ് ഹരിപ്പാട്, എസ്.കെ. പുറക്കാട്, നൂറുദ്ദീൻ ഹാഫിയത്ത്, സാന്ത്വൻ, സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ,അനിൽകുമാർ ശ്രീകുമാരൻ നായർ, അബ്ദുൽസലാം കായംകുളം, ഷെഹിൻ, സജി പുന്നപ്ര, അൻസിൽ തുടങ്ങിയവർ പങ്കെടുത്തു. ദീപു രാജ് ആലപ്പുഴയുടെ മാജിക്ക് ഷോയും മനോജ് സ്വാമിയുടെ സാക്സോഫോണും, അമ്പലപ്പുഴ ഗായൽ ഡ്രീം മ്യൂസിക് ടീമിന്റെ ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി. ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.