photo
വോളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ദശലക്ഷാർച്ചനയ്ക്ക് തുടക്കംകുറിച്ച് നടന്ന ആദ്ധ്യാത്മിക സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: വോളോർവട്ടം മഹാദേവർ ക്ഷേത്രത്തിൽ ശിവമന്ത്റോച്ചാരണത്തോടെ ദശലക്ഷാർച്ചനയ്ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നടന്ന ആദ്ധ്യാത്മിക സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്തു. ദശലക്ഷാർച്ചന കമ്മി​റ്റി ചെയർമാൻ എൻ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സി.കെ.സുരേഷ് ബാബു,ദേവസ്വം പ്രസിഡന്റ് ചന്ദ്രമോഹൻ, കുഴിക്കാട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മലയാള ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് ബാലചന്ദ്ര ശർമ്മ, എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ, വേളോർവട്ടം ദേവസ്വം വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത്, പബ്ലിസിറ്റി ചെയർമാൻ വി.എസ്. സുരേഷ്, കൺവീനർ ധിരൺ ബേബി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എസ്.ശിവമോഹൻ, മേനാട്ട് പടിക്കൽ ഗോവിന്ദൻ നമ്പൂതിരി, മേനാട്ട് പടിക്കൽ കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.