vij-
ഇന്ത്യ ബുക്ക്‌ ഓഫ് റെക്കാഡ് സർട്ടിഫിക്കറ്റും മെഡലും കൈമാറിയപ്പോൾ

ചാരുംമൂട്. ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടിയ വിജേഷിന് കരിമുളയ്ക്കൽ ജംഗ്ഷനിൽ സ്വീകരണം നൽകി.

കരിമുളക്കലിൽ നിന്നും ഗോവ വരെ മോഫ എന്ന 22 സി.സി മോട്ടോർസൈക്കിളിൽ യാത്ര ചെയ്തു ഇന്ത്യ ബുക്ക് റെക്കോഡിൽ ഇടം നേടി നാട്ടിലേക്ക് തിരിച്ചെത്തിയ വിജേഷിനെ കറ്റാനത്തു നിന്ന് വിവിധ വാഹനങ്ങളുടെ അകമ്പടിയോടു കൂടി സ്വീകരിച്ചു . കഴിഞ്ഞ ഒക്ടോബർ 28 ന് കരിമുളയ്ക്കൽ ജംഗ്ഷനിൽ നിന്നും യാത്ര ആരംഭിച്ചു . ഗോവയി​ൽ റോയൽ എൻഫീൽഡ് ഉപഭോക്തകളുടെ മീറ്റിംഗിൽ പങ്കെടുത്തു. ഗോവ മുഖ്യമന്ത്രിയുമായി സംസാരിക്കാനും അവസരം ലഭിച്ചു.

ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ ആർ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി​.മനോജ്‌ അനുമോദന സമ്മേളനം ഉൽഘാടനം ചെയ്തു. മുബയ് സുപ്രീം അലൈഡ് സർവീസ് എം.ഡി സണ്ണി ജോർജ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കാഡ് സർട്ടിഫിക്കറ്റും, മെഡലും കൈമാറി. സിനുഖാൻ, വി.കെ.രാധാകൃഷ്ണൻ, രതീഷ് കുമാർ കൈലാസം,സമദ് താമരകുളം, എസ്.മനേഷ് കുമാർ, ശ്രീകുമാർ, ഷാജഹാൻ,അനീസ് മാലിക് , ശ്യാം, അഡ്വ.കെ.സണ്ണിക്കുട്ടി, രാധാകൃഷ്ണൻ രാധാലയം, ദിലീപ് ,അനീഷ് താമരകുളം, കിരൺ ജി.കെ, ബിനുഖാൻ, ബോബൻ എന്നിവർ സംസാരിച്ചു. വിജേഷ് നന്ദി​ പറഞ്ഞു.