ആലപ്പുഴ: കുതിരപ്പന്തി ഉദയാ റീഡിംഗ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡും വിവിധ മേഖലകളിൽ പുരസ്‌കാരങ്ങൾ നേടിയ പ്രതിഭകൾക്ക് ആദരവും നൽകി. എച്ച്.സലാംഎം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദയാ പ്രസിഡന്റ് ഡി.ഷിബു അദ്ധ്യക്ഷത വഹിച്ചു. പി.യു.ശാന്താറാം, ക്ലാരമ്മാ പീറ്റർ, രമ്യാ സുർജിത്, സുന്ദരം കുറുപ്പശ്ശേരി, ബിന്ദു ഷിബു എന്നിവർ സംസാരിച്ചു.