ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖയിൽ ശ്രീനാരായണ മരണാനന്തര ധനസഹായ നിധിയുടെ ഉദ്ഘാടനം 11ന് നടക്കും. വൈകിട്ട് 3ന് ശാഖ ഹാളിൽ നടക്കുന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിക്കും. പാസ് ബുക്ക് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് മുഖ്യപ്രഭാഷണം നടത്തും. സഹായനിധി കോ ഓർഡിനേറ്റർ പി.അജിത്, സെക്രട്ടറി പി.കെ.സോമൻ, വനിതാസംഘം സെക്രട്ടറി സ്മിത ബൈജു, സഹായനിധി കമ്മിറ്റി അംഗം പി.ബി.രാജു എന്നിവർ സംസാരിക്കും. ശാഖ സെക്രട്ടറി പി.കെ.അജികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ്.രാജീവൻ നന്ദിയും പറയും.