ഹരിപ്പാട്: സർവീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെ രണ്ടു ഗഡുവും 2021 ജനുവരി 1 മുതലുള്ള 11 ശതമാനം ഡി.എ.യും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഹരിപ്പാട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു .റിട്ട.ഡി. വൈ.എസ്.പി പി.ഡി.ശശി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.