ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2022 ന്റെ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.എം.അനസ് അലി സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം.സത്യപാലൻ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഓമന, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓ.സൂസി, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, കാർത്തി കപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.ആർ.വത്സല, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തികൃഷ്ണ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.പ്രസാദ് കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നദീറ ഷക്കീർ, കുമാരപുരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിത, കുമാരപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോണി എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോ ഓർഡിനേറ്റർ കെ.ബി.മനീഷ് നന്ദി പറഞ്ഞു.