ഹരിപ്പാട്: ആറാട്ടുപുഴ കള്ളിക്കാട് കൊചേൻപറമ്പിൽ പരേതനായ ശങ്കരന്റെ ഭാര്യ കാർത്യായനിയുടെ 104 ാം പിറന്നാൾ കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. ഡി.സി.സി അംഗം കെ. രാജീവൻ പൊന്നാട അണിയിച്ചു. മണ്ഡലം പ്രസിഡന്റ് ജി എസ് സജീവന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ ബിനു പൊന്നൻ, ഹിമ ഭാസി, വാർഡ് പ്രസിഡന്റ് കെ ചന്ദ്രൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി വിജയൻ, ശാസ്ത്രവേദി ജില്ലാ സെക്രട്ടറി കാർത്തിക് സുരേന്ദ്രൻ,മണ്ഡലം വൈസ് പ്രസിഡന്റ് എൻ.വി.വിജയൻ, എസ്.ഭരതൻ തുടങ്ങിയവർ സംസാരിച്ചു.