photo
വേളോർവട്ടം ശ്രീമഹാദേവർക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയുടെ രണ്ടാംദിവസത്തെ ചടങ്ങുകളുടെ ദീപപ്രകാശനം അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.ഡി.ലക്കി നിർവഹിക്കുന്നു

ചേർത്തല : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കുടുംബങ്ങളുടെ മൂലകുടുംബ ക്ഷേത്രമായ ചേർത്തല വേളോർവട്ടം ശ്രീമഹാദേവർക്ഷേത്രത്തിൽ 11 വരെ നടക്കുന്ന ദശലക്ഷാർച്ചനയ്ക്ക് വൻ ഭക്തജന തിരക്ക്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ക്ഷേത്രത്തിലേയ്ക്ക് എത്തുന്നത്. ദശലക്ഷാർച്ചനയുടെ
രണ്ടാംദിവസത്തെ ചടങ്ങുകളുടെ ദീപപ്രകാശനം അഖിലാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ പി.ഡി.ലക്കിയും ആദ്യ നിറപറ സമർപ്പണം ദശലക്ഷാർച്ചന കമ്മി​റ്റി ചെയർമാൻ എൻ.രാമദാസും നിർവഹിച്ചു. പാലക്കാട് ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി പ്രഭാഷണം നടത്തി. വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ അർച്ചന കലശം എഴുന്നള്ളിച്ചു.റിട്ട.ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തി. കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ആഭിമുഖത്തിൽ വിമുക്തി മിഷൻ അവതരിപ്പിച്ച ബോധവൽക്കരണ ക്ലാസും,എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.ജയരാജ് ഓട്ടൻതുള്ളലും നടത്തി.
ടി.ഡി.പത്മനാഭൻ കണ്ണിമിറ്റം,ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ,സെക്രട്ടറി സി.കെ.സുരേഷ് ബാബു,വൈസ് പ്രസിഡന്റ് ജി.കെ.അജിത്ത്,സി.പി.കർത്ത,പബ്ലിസിറ്റി ചെയർമാൻ വി.എസ്.സുരേഷ്,കൺവീനർ ധിരൻ ബേബി,എ.പി.റജി,ഗോവിന്ദ കമ്മത്ത്, ശിവമോഹൻ,സോഹൻലാൽ,സി.കെ.വേണുഗോപാൽ,ജയകൃഷ്ണൻ,സുധീഷ്,മധു,പ്രദീപ്,
എന്നിവർ പങ്കെടുത്തു.