ആലപ്പുഴ: ജില്ലയിൽ എസ്.ഡി കോളേജ് ഒഴികെ, കേരള സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ആധിപത്യം. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് എസ്.ഡി കോളേജിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജില്ലയിലെ 16 കോളജുകളിൽ 15 ഇടത്തും എസ്.എഫ്.ഐ യൂണിയൻ സ്വന്തമാക്കി. കായംകുളം എം.എസ്.എം കോളേജിൽ കെ.എസ്.യു-എം.എസ്.എഫ് സഖ്യം വിജയിച്ചു. ഇവിടെ ചെയർമാനടക്കം മുഴുവൻ സീറ്റുകളും ഇവർ തൂത്തുവാരി. അമ്പലപ്പുഴ ഗവ. കോളജിൽ ചെയർമാനും യൂണിവേഴ്സിറ്റി യൂനിയൻ കൗൺസിലറും സ്ഥാനവും കെ.എസ്.യു സ്വന്തമാക്കിയപ്പോൾ ബാക്കിസീറ്റുകളിൽ എസ്.എഫ്.ഐ നേടി. ചേർത്തല എസ്.എൻ, ചേർത്തല എൻ.എസ്.എസ്, ചേർത്തല സെന്റ് മൈക്കിൾസ്, എടത്വ സെന്റ് അലോഷ്യസ്, മാവേലിക്കര രവിവർമ്മ, നങ്ങ്യാർകുളങ്ങര ടി.കെ.എം അടക്കമുള്ള കോളേജുകളിൽ യൂണിയൻ നിലനിർത്തിയാണ് എസ്.എഫ്.ഐ നേട്ടം ആവർത്തിച്ചത്.
ഇവർ വിജയികൾ
അമ്പലപ്പുഴ ഗവ കോളേജ്
ചെയർമാൻ: എം.മാഹിൻ
...........................................
ചേർത്തല സെന്റ് മൈക്കിൾസ്
ചെയർമാൻ: അനന്ദു സുകേശൻ
വൈസ് ചെയർമാൻ: അതുല്യ ശിവദാസൻ
ജനറൽ സെക്രട്ടറി : ഇന്ദ്രജിത്ത് എൻ.എ
യു.യു.സി: സി.ബി.അർജ്ജുൻ, എ.ബി.ജോസ് മോൻ
മാഗസിൻ എഡിറ്റർ: ടി.എസ്.നന്ദന
ആർട്സ് ക്ലബ് സെക്രട്ടറി: എസ്.ആർ.സോനു
സ്പോർട്സ് സെക്രട്ടറി: എസ്.ശ്രുതിമോൾ
ലേഡി റെപ്പ്: എസ്.നന്ദന, ആഷ്റിൻ ജാക്സൺ
................
ആലപ്പുഴ സെന്റ് ജോസഫ്സ്
ചെയർപേഴ്സൺ: ആർദ്ര തമ്പി
വൈസ് ചെയർപേഴ്സൺ: കെ.എസ്.ശ്രീലക്ഷ്മി
ജനറൽ സെക്രട്ടറി: ആവണി സതീശൻ
യു.യു.സി: ബെന്നിറ്റ ടെറൻസ്, ആഗ്ന റോസ് പത്രോസ്
................