ഹരിപ്പാട്: ആറാട്ടുപുഴ പത്തിശ്ശേരിൽ ദേവീ ക്ഷേത്രത്തിൽ ഈ വർഷത്തെ തൃക്കാർത്തിക പൊങ്കാല നാളെ നടക്കും. രാവിലെ 9ന് ക്ഷേത്ര മേൽശാന്തി വെച്ചൂർ ശ്രീഭരതൻ ശാന്തി ക്ഷേത്ര നടപന്തലിൽ പ്രത്യേകം തയ്യാർ ചെയ്ത പണ്ടാരടുപ്പിൽ ദീപം പകരും. വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ ഉണ്ടാകുമെന്ന് സെക്രട്ടറി പ്രമോദ് ശിവ അറിയിച്ചു.