വള്ളികുന്നം: പടയണിവെട്ടം ദേവി ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിനും അൻപൊലിക്കും തുടക്കമായി.11ന് സമാപിക്കും. ദിവസവും രാത്രി 8.30 ന് അൻപൊലി. ഗണപതിഹോമം, ഗ്രന്ഥ നമസ്കാരം, ലളിതാസഹസ്രനാമജപം, ഭാഗവതപാരായണം, അന്നദാനം, പ്രഭാഷണം, ഭജന എന്നിവ നടക്കും. 9ന് 5.30നു സർവൈശ്വര്യപൂജ, 10ന് 10നു നവഗ്രഹപൂജ, 11ന് 3.30നു അവഭൃഥസ്നാന ഘോഷയാത്ര. ക്ഷേത്രതന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്.ദാമോദരൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തി പെരിയമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, പെരിയമനകേശവൻ നമ്പൂതിരി എന്നിവർ പൂജകൾക്കു കാർമികത്വം വഹിക്കും. ഹരിപ്പാട് വേണുജി യജ്ഞാചാര്യനാകും.വൈക്കം ചന്ദ്രഗുപ്തൻ നമ്പൂതിരി യജ്ഞഹോതാവാകും.