ambala
കണ്ണമംഗലത്ത് ഇല്ലത്ത് കെ .ശങ്കരൻ നമ്പൂതിരിയുടെ നവതി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം മുൻ മന്ത്രി ജി . സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അര നൂറ്റാണ്ടിലധികമായി മേൽശാന്തിയായി ശ്രീകൃഷ്ണ ഭഗവാനെ സേവിച്ചുവരുന്ന കണ്ണമംഗലത്ത് ഇല്ലത്ത് കെ .ശങ്കരൻ നമ്പൂതിരിയുടെ നവതി ആഘോഷം നടന്നു. സംസ്‌കൃതത്തിലും മലയാളത്തിലും ഒരുപോലെ അഗാധ പാണ്ഡിത്യമുള്ള കെ. ശങ്കരൻ നമ്പൂതിരി അനേകം കൃതികൾ രചിച്ചിട്ടുണ്ട്. ഹരിവന്ദനം, ശ്രീകൃഷ്ണപുണ്യാമൃതം തുടങ്ങിയ കവിതാസമാഹാരങ്ങൾ അതിനുദാഹരണങ്ങൾ ആണ്. അമ്പലപ്പുഴ കണ്ണമംഗലത്ത് ഇല്ലത്തിന്റെ ഇപ്പോളത്തെ കാരണവരാണ്. ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കുത്തിയത്തോട് വിളഞ്ഞൂർ മഹാദേവ ക്ഷേത്രത്തിന്റെ മുഖ്യകാര്യദർശിയാണ്. പുലിയന്നൂർ മുണ്ടക്കൊടി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കലശാഭിഷേകം നടന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.