chakk

കുട്ടനാട് : ചക്കുളത്തമ്മയ്ക്ക് നാളെ പതി​നായി​രക്കണക്കി​ന് സ്ത്രീകൾ പൊങ്കാലയർപ്പി​ക്കും. ഭക്തരെ വരവേൽക്കാനും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പ്രത്യേക പൂജകളും നടത്തിയ ശേഷം ദേവിയെ പുറത്തേക്ക് എഴുന്നള്ളി​ക്കുകയും ആനക്കൊട്ടിലിൽ തയ്യാറാക്കിയ പണ്ടാര പൊങ്കാല വാർപ്പിലേക്ക് വെള്ളവും അരിയും ഇട്ട് അടുപ്പിലേക്ക് അഗ്നി പകരുകയും ചെയ്യുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

പൊങ്കാലയ്ക്ക് മുന്നോടിയായി​ നടന്ന നിലവറ ദീപം തെളിക്കലിന് മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , കാര്യദർശിമാരായ മണിക്കുട്ടൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ജയസൂര്യ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ, അജിത്ത് പിഷാരത്ത്, ഉത്സവക്കമ്മറ്റി പ്രസിഡന്റ് എം.ബി.രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ നേതൃത്വം നൽകി .