മാന്നാർ: കുട്ടംപേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാദേവീ ക്ഷേത്രത്തിൽ വാർഷിക പൂജയും കലശവും തന്ത്രി പുത്തില്ലത്ത് മാധവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നാളെ നടക്കും. രാവിലെ 5.40 ന് ഗണപതിഹോമം തുടർന്ന് ഉഷപൂജ, വാർഷികപൂജ, വാർഷിക കലശം, നൂറുംപാലും, പുള്ളുവൻപാട്ട് എന്നിവ നടക്കും. ഉച്ചക്ക് 1 ന് അന്നദാനം, വൈകിട്ട് 6.40 ന് ദീപാരാധന, ദീപക്കാഴ്ച, ഭഗവതി സേവ എന്നിവയോടെ സമാപിക്കും.