അരൂർ: ജന സാന്ദ്രതയേറിയ എഴുപുന്നയിൽ പുതിയ ബാർ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പീലിംഗ് തൊഴിലാളികളുടെ സംഘടനയായ സീ ഫുഡ് വർക്കേഴ്സ്‌ സൊസൈറ്റി ആവശ്യപ്പെട്ടു. 2021-ൽ സംഘടന നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ ഇവിടെ പുതിയ ബാറിന് അനുമതി നൽകിയിട്ടില്ല എന്നാണ് എക്സൈസ് പറയുന്നത് . എന്നാൽ പ്രതിക്ഷേധം ഭയന്ന് രഹസ്യസ്വഭാവത്തോടെയാണ് മദ്യശാല തുറക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇ.ഒ. വർഗീസ് പറഞ്ഞു