ചേർത്തല:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7ന് രാവിലെ 10ന് കഞ്ഞിക്കുഴി പമ്പ് ഹൗസിന് സമീപം പ്രകടനവും ധർണയും നടത്തും.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ വൈസ് പ്രസിഡന്റ് എൻ.പരമേശ്വരൻ വിശദീകരണം നടത്തും. പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഒറ്റതവണയായി അടിയന്തരമായി അനുവദിക്കുക, ക്ഷാമാശ്വാസം അടിയന്തരമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പ്രകടനവും ധർണയും.