d
മകരം പ്രസിഡന്റ് ബി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സി.കെ. മണി ചീരപ്പൻ ചിറ, കെ.കെ.കുഞ്ഞുമണി, എൻ അനിൽകുമാർ നീലാംബരി എന്നിവർ സംസാരിച്ചു. പൗലോസ് നെല്ലിക്കാപ്പള്ളി സ്വാഗതവും പി.എസ്.പ്രസന്നൻ നന്ദിയും രേഖപ്പെടുത്തി.

മുഹമ്മ: മാവിൻ ചുവട് - കപ്പേള റെസിഡന്റ്‌സ് അസോസിയേഷൻ (മകരം) ഓഫീസിന്റെയും റീഡിംഗ്റൂമിന്റെയും ഉദ്ഘാടനം മുഹമ്മ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.ചന്ദ്രയും വാർഡ് മെമ്പർ വി.വിഷ്ണുവും ചേർന്ന് നിർവ്വഹിച്ചു. ജൈവ കൃഷിയും ജല സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന സി.ഇ.ഒ ആർ.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മയിൽ വർഷങ്ങളോളം ടൈപ്പ് റൈറ്റിംഗ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ പയനിയർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ ബാലചന്ദ്രപൈയെ സി.കെ.മണി ചീരപ്പൻ ചിറ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ തല സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ച സൗപർണികയിൽ ഐശ്വര്യ അനിൽകുമാറിനെ അനുമോദിച്ചു.