കുട്ടനാട് : കുട്ടനാട് സൗത്ത് യൂണിയനിലെ തലവടി 11ാം നമ്പർ പുതുപ്പറമ്പ് ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി മനോജ് ചിറപ്പറമ്പിൽ സ്വാഗതം പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ പി.വി.സന്തോഷ് വേണാട്, എം.ബാബു, ഉമേഷ് കൊപ്പാറയിൽ സിമ്മി ജിജി, സുഭാഷ് തുടങ്ങിയർ സംസാരിച്ചു. ഭാരവാഹികളായി പ്രദീപ് കോടത്തശ്ശേരി(പ്രസിഡന്റ്), ശ്യാം ശശി (വൈസ് പ്രസിഡന്റ്) മനോജ് ചിറപ്പറമ്പിൽ (സെക്രട്ടറി) , ഒ.എസ് പ്രജിത്ത് ഒട്ടിയാറ (യൂണിയൻ കമ്മിറ്റി മെമ്പർ), പ്രസാദ് ശാന്തി, ശ്രീജിത്ത് കുമാർ, സനൽശാന്തി, പ്രസാദ് ഇല്ലത്തുപറമ്പ്, രജീഷ് പൊയ്യാലുമാലിൽ ഭദ്രൻ കുടകുത്തുപറമ്പ്, ചന്ദ്രൻ കണിയാട്ട് (മാനേജിംഗ് കമ്മറ്റിഅംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.