 
കായംകുളം : എം.എസ്.എം.കോളേജ് യൂണിയൻ യു.ഡി.എസ്.എഫ്.സഖ്യം അട്ടിമറിയിലൂടെ പിടിച്ചെടുത്തു. എല്ലാ സീറ്റുകളും കെ.എസ്.യു., എം.എസ്.എഫ്.സഖ്യം വിജയിച്ചു. കഴിഞ്ഞതവണ അഞ്ച് വർഷമായി എസ്.എഫ്.ഐ.യാണ് വിജയിച്ചിരുന്നത്. പി.മുഹമദ്ഇർഫാൻ (ചെയർമാൻ, എം.എസ്.എഫ്.), ഐശ്വര്യറോയി (വൈസ്‌ചെയർമാൻ, കെ.എസ്.യു.), കാമിൽ അഹമദ് (ജനറൽസെക്രട്ടറി, കെ.എസ്.യു.), റിൻഷാദ് (യു.യു.യി., കെ.എസ്.യു.), എസ്.ഷംസീന (യു.യു.സി., എം.എസ്.എഫ്.), എച്ച്.ഹഫീസ് (മാഗസിൻഎഡിറ്റർ കെ.എസ്.യു.), മുഹമദ് അസ്‌ലം (ആർട്‌സ് ക്ലബ് സെക്രട്ടറി, കെ.എസ്.യു. ) എന്നിവരാണ് ഭാരവാഹികൾ.