bank-pothuyogam
3997-ാം നമ്പർ മാന്നാർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ മണി കയ്യത്ര സംസാരിക്കുന്നു

മാന്നാർ: 3997-ാം നമ്പർ മാന്നാർ സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ചേർന്നു. ബാങ്ക് പ്രസിഡന്റ മണി കയ്യത്ര അദ്ധ്യക്ഷത വഹിച്ചു. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ 2021-22 വർഷത്തെ വാർഷിക റിപ്പോർട്ടും കണക്കും 2022-23 വർഷത്തെ ബഡ്ജറ്റും സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. പ്രൊഫ.പി.ഡി ശശിധരൻ, പി.ജി നാരായണൻ നമ്പൂതിരി, ബോർഡ് മെമ്പർമാരായ എൽ.പി സത്യപ്രകാശ്, റഷീദ് പടിപ്പുരയ്ക്കൽ, റഷീദ് തൈക്കുട്ടത്തിൽ, ഡോ.ഗംഗാദേവി, കെ.ആർ ശങ്കരനാരായണൻ എം.എൻ രവീന്ദ്രൻ പിള്ള, മൃദുല എന്നിവർ സംസാരിച്ചു. ബാങ്ക് സഹകാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.