കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കാവാലം നാരകത്ര മൂന്നാം നമ്പർ ശാഖ വിശേഷാൽ പൊതുയോഗം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.പി.റെജി അദ്ധ്യക്ഷനായി.സെക്രട്ടറി ടി.ആർ.ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി.പ്രകാശ് നന്ദിയും പറഞ്ഞു. ശാഖ വക സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം അടുത്തമാസം 26നും തൈപ്പൂയ മഹോത്സവ കൊടിയേറ്റ് 29നും കാവടി അഭിഷേകം ഫെബ്രുവരി 5നും നടത്തും. കാവാലം എസ്.എൻ സമിതിയിൽ നിന്ന് ആരംഭിക്കുന്ന കാവടി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തി അഭിഷേകം നടത്തും.