കുട്ടനാട് : നെടുമുടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം ഡി.സി.സി പ്രസിഡന്റ് അഡ്വ.ബാബുപ്രസാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് റോബർട്ട് ജോൺസൺ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ഷാജി കറ്റാനം, ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ, കുട്ടനാട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ.സേവ്യർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി.ഉണ്ണിക്കൃഷ്ണൻ നിർമ്മാണ കമ്മിറ്റി കൺവീനർ കെ.ജി. മോഹനൻ പിള്ള, ചെയർമാൻ മോനിച്ചൻ പുത്തൻ പറമ്പിൽ, നെടുമുടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. എസ്.കുഞ്ഞുമോൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സതിയമ്മ അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു