kpsreekumar-
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്

ചാരുംമൂട് : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം വാർഷിക പൊതുയോഗം

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എം.ഷെറീഫ് അധ്യക്ഷത വഹിച്ചു.. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് ബി.ഹരിഹരൻ നായർ സംഘടനാ വിശദീകരണവും നടത്തി. സെക്രട്ടറി കണിശേരി മുരളി , ട്രഷറർ ബാബു,സംസ്ഥാന കമ്മിറ്റിയംഗം സി.വിജയൻ , നിയോജക മണ്ഡലം സെക്രട്ടറി എൻ.ചന്ദ്രശേഖരൻ , എസ്.രാജൻ, കെ.ആർ.സുധാകരൻ നായർ , പാത്തുമുത്ത് , എൻ.ബാലകൃഷ്ണപിള്ള , നസീർ സീതാർ, ഹനീഫ, സുരേന്ദ്രൻ പിള്ള , തുളസി ഭായി, ജി.പത്മനാഭപിള്ള , ജി.പ്രസന്നൻ പിള്ള, ടി.രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എം.ഷാജഹാൻ (പ്രസിഡന്റ്),

ജി. പ്രസന്നൻ പിള്ള (സെക്രട്ടറി), എൻ.ബാലകൃഷ്ണപിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ക്യാപ്ഷൻ

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം വാർഷിക പൊതുയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു