അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും, എക്സൈസ് വകുപ്പും സംയുക്തമായി നോ ടു ഡ്രഗ്സ് കാമ്പയിന്റെ രണ്ടാംഘട്ട കർമ്മ പരിപാടിയുടെ ഭാഗമായി ഡിസംബർ 17ന് വണ്ടാനം റ്റി.ഡി.എം.സി മൈതാനിയിൽ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. രാവിലെ 9 ന് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്ന ക്ലബുകൾ 12 ന് മുൻപായി ബ്ലോക്ക് പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം.