കായംകുളം: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതശ്രീ സംഗമം ഇന്ന് വൈകിട്ട് 4.30 ന് കായംകുളം ഗോകുലം ഗ്രൗണ്ടിൽ നടക്കും. കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള അമൃതശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ഭക്ഷ്യ വസ്ത്ര ധന ധാന്യ സഹായങ്ങളുടെ ജില്ലാതല വിതരണത്തിന്റെ ഉദ്ഘാടനവും നടക്കും.കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല ഉദ്ഘാടനം ചെയ്യും.സ്വാമി വേദാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തും.