ambala
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞ വഴി യൂണിറ്റ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണ് ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വി.യെസ്സ് ഉദ്ഘാടനം ചെയ്യ്യുന്നു.

അമ്പലപ്പുഴ : വഴിവാണിഭ കച്ചവടത്തിനെതിരെയും പ്ളാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കരുതെന്നും ആവശ്യപ്പെട്ടും വ്യാപാരി വ്യവസായി ഏകോപന സമിതി വളഞ്ഞവഴി യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വീയെസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് പ്ളാമൂട്ടിൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മംഗളാനന്ദൻ പുലരി, ട്രഷറർ ജി. ഇബ്രാഹിം കുട്ടി വിളക്കേഴം, സെക്രട്ടറി ലാലിച്ചൻ കഞ്ഞിപ്പാടം, യൂത്ത് വിംഗ് ജില്ലാ എക്സിക്യുട്ടിവ് അംഗം ഹാരീസ്, ഫൈസൽ സേട്ട്, സലാം , ഹരികുമാർ, കരിം, ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു.