മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 12 മുതൽ 18 വരെ നടക്കും. പള്ളിക്കൽ അപ്പുക്കുട്ടൻ യജ്ഞാചാര്യനും, പള്ളിക്കൽ ഗോപിക്കുട്ടൻ, വാത്തിക്കുളം ശ്യാം കൃഷ്ണ, മാന്നാർ പ്രമോദ് എന്നിവർ യജ്ഞപൗരാണികരും ആയിരിക്കും. തന്ത്രി പുത്തില്ലത്ത് മാധവൻ നമ്പൂതിരി, മേൽശാന്തി പടിഞ്ഞാറെ പാലത്തിങ്കര ഇല്ലം വിഷ്ണു നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 11ന് വൈകിട്ട് 6.30ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഭദ്രദീപപ്രതിഷ്ഠയും തുടർന്ന് സ്വാമി ഗുരുപ്രസാദ് അനുഗ്രപ്രഭാഷണവും നടത്തും. 7ന് കുത്തിയോട്ട ചുവടും പാട്ടും. 12 മുതൽ 18വരെ എല്ലാ ദിവസവും രാവിലെ 7.30മുതൽ ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, 1ന് അന്നദാനം, വൈകിട്ട് 7.30ന് പ്രഭാഷണം എന്നിവ നടക്കും. 12ന് രാവിലെ 6.30ന് ആചാര്യവരണം, ഗ്രന്ഥപൂജ, പറവെയ്പ്പ്. രാത്രി 8ന് മഞ്ചല്ലൂർ സതീഷിന് ശ്രീദുർഗ്ഗാപുരസ്‌ക്കാര സമർപ്പണം ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ നിർവ്വഹിക്കും.

13ന് രാത്രി 8ന് ശ്രീ ദുർഗ വനിതാസംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും, 8.30ന് വേലൻപാട്ട്. 14ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 15ന് വൈകിട്ട് 5ന് വിദ്യാരാജഗോപാല മന്ത്രാർച്ചന, , 16ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, , 17ന് രാവിലെ 10ന് മൃത്യുജ്ഞയഹോമം, വൈകിട്ട് 5.30ന് ശനീശ്വരപൂജ, രാത്രി 8ന് ഇരമത്തൂർ പേങ്ങോട്ടുമഠം നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ഡാൻസ്.

18ന് രാവിലെ 9.45ന് മൃത്യുജ്ഞയാർച്ചന, 10ന് ശ്രീദുർഗ്ഗാ സാന്ത്വനനിധി ചികിത്സാ സഹായവിതരണം മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്രയും രാത്രി 8ന് ആകാശക്കാഴ്ചയും നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ, കാര്യദർശി കെ.വേണുഗോപാൽ, സെക്രട്ടറി ലീലാഭായി ദിവാകരൻ, സപ്താഹകമ്മിറ്റി ചെയർമാൻ കെ.പി.നാരായണക്കുറുപ്പ് മൗട്ടത്ത്, കൺവീനർ സി.ഒ.വിശ്വനാഥൻ ചെറുവല്ലൂർ എന്നിവർ അറിയിച്ചു.