nadeel
നടീൽ വയൽ

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിൽ ചത്തിയറ നടീൽ വയലിലെ 80 ഏക്കർ തരിശ് പാടം ഇക്കുറി കതിരണിയും.

ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നടീൽവയൽ പാടശേഖര സമിതിയുടെയും സഹകരണത്തോടെ കുട്ടനാടൻ കർഷകരാണ് കൃഷി നടത്തുന്നത്. 20 വർഷത്തിനു ശേഷമുള്ള കൃഷിയിറക്കലിന്റെ ഉദ്ഘാടനം എം.എസ്. അരുൺ കുമാർ എം..എൽ.എ നിർവ്വഹിച്ചു.

പാടശേഖര സമിതി പ്രസിഡന്റ് പി.എസ്.പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ആമുഖപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, പി.ബി.ഹരികുമാർ, ദീപ ജ്യോതിഷ്, ആത്തുക്കാബീവി, ദീപക്, റഹ്മത്ത് റഷീദ്, എസ്.ശ്രീജ, ശോഭ സജി, വിജയൻപിള്ള , ആനന്ദൻ, ജി.പ്രസന്നൻ പിളള, സി.കെ.ബാലകൃഷ്ണൻ നായർ, ശിവൻപിള്ള ,അശോകൻ ,വിജയകുമാർ,സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.