അമ്പലപ്പുഴ : കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതി വീണ്ടും ജില്ലയിൽ എത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി . പുന്നപ്ര തെക്ക് പഞ്ചായത്ത് പൊള്ളയിൽ വീട്ടിൽ വരുൺ വേണുവിനെയാണ് (30) കപ്പക്കട ഭാഗത്തു നിന്നും പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. 2022 ഫെബ്രുവരിയിൽ കാപ്പ നിയമപ്രകാരം എറണാകുളം റേഞ്ച് ഡി.ഐ.ജി ആലപ്പുഴ ജില്ലയിൽ നിന്നും ഇയ്യാളെ പുറത്താക്കി ഉത്തരവ് ഇറക്കിയിരുന്നു. മയക്കുമരുന്ന് കേസ് ഉൾപ്പടെ 6 കേസുകളിലെ പ്രതിയാണ്. എസ് .ഐ മാരായ സെസിൽ ക്രിസ്റ്റ്‌രാജ്, ബോബൻ, സി.പി.ഒമാരായ സുഭാഷ്, ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്ത്.