ചേർത്തല:വിലക്കയറ്റത്തിനെതിരെയും സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണവാഹനജാഥ 10, 11തീയതികളിൽ നടക്കും.ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ നയിക്കുന്ന ജാഥ 10ന് രാവിലെ 8.30ന് ആറാട്ടുവഴിയിൽ ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും.കെ.ബി.റഫീഖ് അദ്ധ്യക്ഷനാകും.എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് ആറിന് വയലാർ നാഗംകുളങ്ങരകവലയിൽ നടക്കുന്ന ആദ്യദിന സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും.എ.കെ.ഷെരീഫ് അദ്ധ്യക്ഷനാകും.
11ന് രാവിലെ രണ്ടാംദിന പര്യടനം കടക്കരപ്പള്ളിയിൽ എം.ലിജു ഉദ്ഘാടനം ചെയ്യും.കെ.പി.ആഘോഷ്‌കുമാർ അദ്ധ്യക്ഷനാകും.വൈകിട്ട് അർത്തുങ്കലിൽ നടക്കുന്ന സമാപന സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജോസ്ബെന്നറ്റ് അദ്ധ്യക്ഷനാകും.സംസ്ഥാന,ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.