അരൂർ: വിജയാംബിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഖത്തർ ലോകകപ്പ് 2022-ന്റെ ഭാഗമായി 11 ന് വൈകിട്ട് 4 ന് ഗ്രന്ഥശാല ഹാളിൽ ലോകകപ്പ് അവലോകനവും പ്രശ്നോത്തരിയും നടത്തും. 18 ന് വൈകിട്ട് 5 ന് "കാൽപ്പന്തുകളി - ലോക സമാധാനത്തിന്റെ ശാന്തിഗീതം " എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്റർനാഷണൽ റഫറിയും മുൻ ഫുട്ബോൾ താരവുമായ ബന്റില ഡിക്കോത്ത ഉദ്ഘാടനം ചെയ്യും.