മാവേലിക്കര : ഡോ.ബി.ആർ.അംബേദ്കർ ഭരണഘടനയിലൂടെ ജാതിക്കെതിരെ പോരാടിയ മഹാനാണെന്ന് കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ പറഞ്ഞു. കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കറുടെ 66ാമത് പരിനിർവ്വാണദിനവും സഭയുടെ ട്രഷററായിരുന്ന പി.വി.ചാത്തുണ്ണി മാസ്റ്ററുടെ ഒൻപതാമത് ചരമദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ സംസ്ഥാന സെക്രട്ടറി പി.കെ.തമ്പി അധ്യക്ഷനായി. സഭ ട്രഷറർ അഡ്വ.റ്റി.സി.പ്രസന്ന ആമുഖപ്രഭാഷണം നടത്തി. സംഘടന സെക്രട്ടറി കെ.റ്റി.അയ്യപ്പൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.എ.സുബ്രഹ്മണ്യൻ, ഗോപിനാഥൻ കുന്നം, ചന്ദ്രശേഖരൻ, അനീഷ് വള്ളാംകടവ്, അനീഷ് കട്ടച്ചിറ, സജിത്ത്, സദാനന്ദൻ, സുജ, പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.