ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും 10 ന് നടക്കും.രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥന ഹാളിലാണ് ക്യാമ്പ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 400 രോഗികളെയാണ് പരിശോധിക്കുന്നത്.വിദഗ്ദ ചികിത്സ വേണ്ടി വരുന്നവരെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് സൗജന്യമായി കൊണ്ടുപോകും.ഇവർക്ക് ഭക്ഷണം,പരിചരണം , യാത്രക്കൂലി,ശസ്ത്രക്രിയ,താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും.ഫോൺ: 9946005873.