kuttamperoor-church
മാന്നാർ കുട്ടംപേരൂർ സെന്റ്മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെത്തിയ മുതിർന്ന അംഗങ്ങൾ ഇടവക വികാരി ഫാ. ജിബു ഫിലിപ്പ്, യുവജന പ്രസ്ഥാന പ്രവർത്തകർ എന്നിവർക്കൊപ്പം

മാന്നാർ: പ്രായാധിക്യവും രോഗാവസ്ഥയും മൂലം പള്ളിയിലെത്താൻ സാധിക്കാതിരുന്ന ഇടവക അംഗങ്ങൾ യുവജന പ്രസ്ഥാനത്തിന്റെ കൈപിടിച്ച് മുട്ടൽ പള്ളിയിലെത്തി.

മാന്നാർ കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയമാണ് അപൂർവ നിമിഷങ്ങൾക്ക് വേദിയായത്. പ്രാർത്ഥനകളിൽ പങ്കെടുക്കാനാവാതെ വീട്ടിൽ കഴിയേണ്ടി വരുന്നവരെ ദേവാലയത്തിലെത്തിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കണമെന്ന കർമ്മപദ്ധതിക്ക് കുട്ടംപേരൂർ സെന്റ് മേരീസ് യുവജന പ്രസ്ഥാനമാണ് മുന്നിട്ടിറങ്ങിയത്.

ഇടവക വികാരിയും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് ഫാ. ജിബു ഫിലിപ്പിനൊപ്പം മാനേജിംഗ് കമ്മിറ്റിയും അണിനിരന്നു. വന്നവർക്ക് പ്രഭാതഭക്ഷണവും നൽകി.