തുറവൂർ : തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ തകർക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് അരുർ നിയോജകമണ്ഡലം കമ്മിറ്റി ധർണയും സമ്മേളനവും സംഘടിപ്പിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ.ഷാനിമോൾഉസ്മാൻ ഉദ്ഘാടനം ചെയ്തു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ അദ്ധ്യക്ഷയായി. ദീലിപ് കണ്ണാടൻ, അസീസ് പായിക്കാട്, സി.കെ.രാജേന്ദ്രൻ ,ഉഷ അഗസ്റ്റിൻ, കെ.അജിത്ത് കു മാർ , കെ.ജി. കുഞ്ഞിക്കുട്ടൻ സി.ഒ.ജോർജ് , വി.ജി.ജയകുമാർ ,അംബിക ബാബു തുടങ്ങിയവർ സംസാരിച്ചു.