ambala
അമ്പലപ്പുഴയിൽ വർദ്ധിച്ചു വരുന്ന വഴിയോരക്കച്ചവടത്തിനെതിരെ വ്യാപാരികൾ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ

അമ്പലപ്പുഴ : അമ്പലപ്പുഴയിൽ വർദ്ധിച്ചു വരുന്ന വഴിയോരക്കച്ചവടത്തിനെതിരെ വ്യാപാരികൾ പ്രക്ഷോഭം തുടങ്ങി.കോടികൾ ചെലവഴിച്ചു നിർമ്മിച്ച അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാത വഴിയോരക്കച്ചവടക്കാർ കൈയടക്കിയിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ, ക്ഷേത്രം യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ 11 വരെ കടകളടച്ച് വ്യാപാരികൾ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.