ആലപ്പുഴ: ലോവർ കുട്ടനാട്, സെൻട്രൽ കുട്ടനാട് പ്രദേശങ്ങളിൽ മട വീണ് നശിച്ച പാടശേഖരങ്ങളുടെ മട കുത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്ന് കേരള നെൽ നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. കാർഷിക രംഗത്തെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കർഷക ഫെഡറേഷൻ നടത്തിയ നേതൃസമര സംഗമം കളക്ടറേറ്റ് പടിക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജ് കാരാച്ചിറ മുഖ്യ പ്രഭാഷണവും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് ആമുഖ പ്രഭാഷണവും നടത്തി.
എം.ഇ .ഉത്തമക്കുറുപ്പ് ,ഹക്കിം മുഹമ്മദ് രാജ ,ഇ.ഷാബ്ദ്ദീൻ, ജോ നെടുങ്ങാട്,തോമസ് ജോൺ,ജി.പുഷ്‌കരൻ കേളംഞ്ചേരി,എം.ജെ.സ്റ്റീഫൻ ,പി.പൊന്നൻ, സാജൻ ചെമ്പിത്തറ, തോമസ് കുട്ടി വാഴപ്പള്ളികളം എന്നിവർ സംസാരിച്ചു