 
മാന്നാർ: വിവിധ പാർട്ടികളിൽ നിന്ന് സി.പി.ഐയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചവരെ മാന്നാർ ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ദമ്പതികളായ രാജേഷ് -സനിത, മറ്റ് അംഗങ്ങളായ മുരളി, ശ്രീരഞ്ജിനി, അമ്പിളി, ഉണ്ണിമോൾ എന്നിവരെയാണ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രഗീഷ് പതാക നൽകി സ്വീകരിച്ചത്. ടൗൺ ബ്രാഞ്ച് സെക്രട്ടറി ഇക്ബാൽ അർച്ചന, ലോക്കൽ കമ്മിറ്റിയംഗം കവിത സുരേഷ്, മഹിളാസംഘം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.സീമ, ടൗൺബ്രാഞ്ച് മഹിളാസംഘം പ്രസിഡന്റ് സൗദ എന്നിവർ പങ്കെടുത്തു.