p
ദലീമേ ജോജോ എം.എൽ.എ ഏർപ്പടുത്തിയ മെരിറ്റ് അവാർഡ് ചടങ്ങിൽ സാന്ത്വനം ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള ആദരം ചെയർമാൻ കെ. രാജപ്പൻ നായർ മന്ത്രി ആർ.ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങുന്നു.

പൂച്ചാക്കൽ :ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് അരൂർ എം.എൽ.എ യുടെ ആദരം. അരൂക്കുറ്റി വടുതല ജമാ അത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന എം.എൽ.എ യുടെ മെരിറ്റ് അവാർഡ് ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് കെ. രാജപ്പൻനായർ മന്ത്രി ആർ. ബിന്ദുവിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി. അരൂർ നിയോജക മണ്ഡലത്തിലെ അരൂക്കുറ്റി, പാണാവള്ളി,പെരുമ്പളം തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം പഞ്ചായത്തുകളും ചേർത്തല നഗരസഭയും ഉൾപ്പെടുന്ന പ്രദേശം അടങ്ങിയതാണ് സാന്ത്വനത്തിന്റെ പ്രവർത്തനമേഖല. ആയിരത്തോളം കിടപ്പുരോഗികളെ ആറു വർഷമായി പരിചരിച്ചു വരുന്നു. സാന്ത്വനത്തിന്റെ കീഴിലുള്ള വിശപ്പുരഹിത ചേർത്തല അഞ്ചുവർഷമായി മുന്നൂറിലധികം പാവങ്ങൾക്ക് മുടങ്ങാതെ ഭക്ഷണം എത്തിക്കുന്നുണ്ട്.