ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അമൃതം പദ്ധതിയുടെ ഭാഗമായ നേത്രാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു.അമൃതം ഡിസ്ട്രിക്ട് പ്രൊജക് സെക്രട്ടറി അഡ്വ. അനിത ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. സുവി വിദ്യാധരൻ,അഡ്വ. പ്രദീപ് കൂട്ടാല, റോജസ് ജോസ്, ഗോപകുമാർ ഉണ്ണിത്താൻ , ബോബൻ വർഗീസ്, ഷാജി മൈക്കിൾ, എൻ. ലിജി എന്നിവർ സംസാരിച്ചു. ദേശീയ അന്ധത, കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ചുമതക്കാരായ ടി.അനിത കുമാരി,കെ.എൻ.ശ്രീലേഖ, മുഹ്സിന, അമ്പിളി, ജെ.ഇന്ദു ,ഫാത്തിമ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.