m
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആതുര ശുശ്രൂഷ വിഭാഗമായ മാർത്തോമ്മാ മെഡിക്കൽ മിഷൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. മന്ത്രി വീണാജോർജ് സമീപം

കറ്റാനം: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആതുര ശുശ്രൂഷ വിഭാഗമായ മാർത്തോമ്മാ മെഡിക്കൽ മിഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാലും, പുതിയതായി ആരംഭിക്കുന്ന കാൻസർ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജും നിർവഹിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.തോമസ് മാർ തീതോസ് എപ്പിസ്ക്കോപ്പ, ഡോ.ജോൺ ഏബ്രഹാം, ഡോ.പങ്കജ് ചതുർവേദി, ഡോ.മോനിഏബ്രഹാം കുര്യാക്കോസ്, ഫാ.ഏബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ, ഫാ.സി.വി.സൈമൺ, കെ.ദീപ, അമൽരാജ് എന്നിവർ സംസാരിച്ചു.