 
വള്ളികുന്നം: ഊട്ടുപുര കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി ദൃഷ്ടി 2022 എന്ന പേരിൽ വള്ളികുന്നം ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സയുടെ ആദ്യ ക്യാപ് 11ന് രാവിലെ 9ന് കാമ്പിശ്ശേരി അരീക്കര എൽ. പി സ്കൂളിൽ നടക്കും. തുടർന്ന് 21ന് രാവിലെ 9നു ചൂനാട് ഹിബാസ് കൺവൻഷൻ സെന്ററിലും 29ന് വള്ളികുന്നം പടയണിവെട്ടം എൻ.വി.എം എൽ.പി സ്കൂളിലും നടക്കും. ക്യാമ്പമ്പിൽ പങ്കെടുക്കുന്നവരിൽ സർജറി ആവശ്യമായി വരുന്ന രോഗികൾക്കു അതിനുള്ള സംവിധാനം ഒരുക്കും. തിരുവനന്തപുരം ചൈതനൃ കണ്ണാശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേത്രദാന സമ്മതപത്രം സമർപ്പിക്കൽ ചടങ്ങും നടക്കും.