ആലപ്പുഴ: ഓഫീസിൽ കടന്നു കയറി ജീവനക്കാരെ മർദ്ദിച്ചതിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. കായംകുളം സബ് രജിസ്ട്രാർ ഓഫീസിൽ കടന്നുകയറി ജൂനിയർ സൂപ്രണ്ട് പ്രശാന്തിനെ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിലെ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും ജീവനക്കാർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് എൻ.എസ്.സന്തോഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇല്ലത്ത് ശ്രീകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വേണു, ജില്ലാ ഭാരവാഹികളായ കെ.ഭരതൻ, ജിജിമോൻ പൂത്തറ പി.എസ്.സുനിൽ, എം.അഭയകുമാർ, കെ.ടി.സാരഥി, ആർ.ശ്രീജിത്ത്, അഞ്ജു ജഗദീഷ്, തുടങ്ങിയവർ സംസാരിച്ചു.